വിവിധ തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു

Deepthi Vipin lal

വിവിധ സഹകരണ സംഘങ്ങളില്‍ / ബാങ്കുകളില്‍ ഒഴിവുള്ള തസ്തികകളിലേക്കു സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഡിസംബര്‍ 29 നു വൈകിട്ട് അഞ്ചു മണിക്കകം കിട്ടണം. നേരിട്ടുള്ള നിയമനമാണ്. പരീക്ഷാ ബോര്‍ഡ് നടത്തുന്ന OMR പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് ബന്ധപ്പെട്ട സംഘങ്ങള്‍ / ബാങ്കുകള്‍ നിയമനം നടത്തുക.

അസി. സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ്, ജൂനിയര്‍ ക്ലര്‍ക്ക് / കാഷ്യര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, സിസ്റ്റം സൂപ്പര്‍വൈസര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ് തസ്തികകളിലാണ് ഒഴിവുള്ളത്. ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകള്‍ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാല്‍ മുഖേനയോ ആണ് സമര്‍പ്പിക്കേണ്ടത്. വിലാസം : സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ബ്രിഡ്ജ്, ജനറല്‍ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം – 695001.

 

ഒഴിവുകളുടെ എണ്ണവും പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങളും ചുവടെ :

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2021/11/pdffff.pdf”]

 

 

Leave a Reply

Your email address will not be published.