വിപുലമായ കളക്ഷനുകളുമായി പാപ്‌സ്‌കോ ബാങ്കിന്റെ ഖാദി ഗ്രാമോദ്യോഗ് ഇനി മുതല്‍ മതിലകം സെന്ററില്‍
തൃശ്ശൂര്‍ പാപ്പിനിവട്ടം സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ കാവില്‍ പ്രവര്‍ത്തിച്ചിരുന്ന ഖാദി ഗ്രാമോദ്യോഗ് അവിടെ നിന്നുമാറി മതിലകം സെന്ററില്‍ പുതിയ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം തുടങ്ങി. ഖാദി ഉല്‍പന്നങ്ങളുടെ വിപുലമായ കളക്ഷനുകളുമായി ആരംഭിച്ച ഖാദി ഗ്രാമോദ്യോഗ് ബാങ്ക് പ്രസിഡന്റ് സി.കെ. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു.
ഖാദി ഉല്‍പന്നങ്ങളുടെ വിപുല കളക്ഷനുകളുമായി മതിലകം സെന്ററില്‍ പുതിയ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു മോഹന്‍ലാല്‍, സെക്രട്ടറി ടി.ബി. ജിനി, ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.