വടകര സഹകരണാശുപത്രിയില്‍ പുതിയ ചികിത്സാ വിഭാഗങ്ങള്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട് വടകര സഹകരണ ആശുപത്രിയില്‍ പുതുതായി തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, കെ. മുരളീധരന്‍ എം.പി, ഇ.കെ. വിജയന്‍ എം.എല്‍.എ, നഗരസഭാധ്യക്ഷ കെ.പി. ബിന്ദു എന്നിവര്‍ വിവിധ ചികിത്സാവിഭാഗങ്ങള്‍ തുറന്നുകൊടുത്തു. മുന്‍ പ്രസിഡന്റ് മുയാരത്ത് പത്മനാഭന്റെ ഫോട്ടോ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം പ്രസിഡന്റ് പാലേരി രമേശന്‍ അനാവരണം ചെയ്തു. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഷീജാ ശശി, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പി.കെ. ഗിരിജ, നഗരസഭാ കൗണ്‍സിലര്‍ സി.കെ. കരീം, ആശുപത്രി പ്രസിഡന്റ് ആര്‍. ഗോപാലന്‍, വൈസ് പ്രസിഡന്റ് കെ. ശ്രീധരന്‍, സി.കെ. നാണു, മനയത്ത് ചന്ദ്രന്‍, ആര്‍. സത്യന്‍, സി. ഭാസ്‌കരന്‍, ടി.എന്‍.കെ. ശശീന്ദ്രന്‍, വി. ഗോപാലന്‍, പി. സത്യനാഥന്‍, ഡി.എം.ഒ. കെ. ജയശ്രീ, ജോ. രജിസ്ട്രാര്‍ ടി. ജയരാജന്‍, ഡോ. കെ.സി. മോഹന്‍കുമാര്‍, ഡോ. പി.സി. ഹരിദാസ്, കെ. ശശിധരന്‍, സെക്രട്ടറി പി.കെ. നിയാസ് എന്നിവര്‍ സംസാരിച്ചു.
കരിമ്പനപ്പാലത്തു അഞ്ചു നിലകളിലായി പ്രവര്‍ത്തിച്ചിരുന്ന ഈ സഹകരണാശുപത്രി ഇപ്പോള്‍ ഏഴു നിലകളായി ഉയര്‍ത്തി 400 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കിയിട്ടുണ്ട്. 1987 ലാണു തുടക്കം. അന്ന് ഒരു ഡോക്ടര്‍ മാത്രമുള്ള ക്ലിനിക്കായിരുന്നു. ഇന്നു ഹൃദയ ശസ്ത്രക്രിയക്കുവരെ സൗകര്യമുള്ള ആശുപത്രിയില്‍ 67 ഡോക്ടര്‍മാരുണ്ട്.
[mbzshare]