വടകര റൂറല്‍ ബാങ്കിലെ എ ക്ലാസ്സ് അംഗങ്ങള്‍ക്കുള്ള മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു.
സഹകരണ സ്ഥാപനങ്ങളിലെ എ ക്ലാസ്സ് അംഗങ്ങള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന മെമ്പര്‍ റിലീഫ് ഫണ്ട് വിതരണത്തിന്റെ ആദ്യ ഘട്ടം വടകര റൂറല്‍ ബാങ്കില്‍ ആരംഭിച്ചു. മാരക രോഗം ബാധിച്ച എ ക്ലാസ്സ് അംഗങ്ങള്‍ക്കാണ് 50,000 രൂപ വരെ ഈ പദ്ധതിയില്‍ ചികിത്സ സഹായം ലഭ്യമാക്കുന്നത്. മയ്യന്നൂര്‍ കുനിയില്‍ സൗദാമിനിക്ക് ഫണ്ട് തുക നല്കി ബാങ്ക് പ്രസിഡന്റ് എ. ടി. ശ്രീധരന് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി. പി. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ സി. ഭാസ്കരന്, സി. കുമാരന്, കെ. എം. വാസു, സോമന് മുത്തുവന, അഡ്വ. ഇ. എം. ബാലകൃഷ്ണന്, സുരേന്ദ്രന്. കെ. ടി, എ. കെ. ശ്രീധരന്, എന്‍. കെ. രാജന്, ആലിസ് വിനോദ്, പി. എം. ലീന, എ. പി. സതി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി കെ. പി. പ്രദീപ് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ടി. വി. ജിതേഷ് നന്ദിയും പറഞ്ഞു.