ലോക ക്ഷീരദിനം ആഘോഷിച്ചു
ലോക ക്ഷീരദിനത്തോട് അനുബന്ധിച്ചു മില്‍മ എറണാകുളം മേഖലയൂണിയന്‍ ഹെഡ് ഓഫീസില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ക്ഷീര ദിനം ആഘോഷിച്ചു. മില്‍മ എറണാകുളം മേഖല ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് പതാക ഉയര്‍ത്തി.
പ്രളയം, കോവിഡ് മഹാമാരി എന്നീ കെടുതികള്‍ക്കിടയിലും കാര്‍ഷിക മേഖലക്ക് ക്ഷീരമേഖല നല്‍കുന്ന സംഭാവനകള്‍ ഈ മേഖലയുടെ വര്‍ധിച്ചു വരുന്ന പ്രസക്തിയ്ക്ക് കാരണമാകുന്നുവെന്ന് ജോണ്‍ തെരുവത്ത് പറഞ്ഞു. എഫ്.എ.ഒയുടെ ആഹ്വാനം അനുസരിച്ചു ജൂണ്‍ ഒന്ന് ലോക ക്ഷീരദിനമായി 2001 മുതല്‍ ആചരിച്ചു വരുന്നു. ‘സാമൂഹിക പ്രതിബദ്ധത, പോഷക മൂല്യമുള്ള ഭക്ഷണം എന്നിവ അടിസ്ഥാനമാക്കിയുള്ള ക്ഷീര മേഖലയുടെ നിലനില്‍പ്പാണ്’ ഈ വര്‍ഷത്തെ സന്ദേശം.