‘മൂന്നാംവഴി’ സഹകരണ മാസികയുടെ 41-ാം ലക്കം നാളെ വിപണിയില്‍
എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരിക്കുന്ന ‘മൂന്നാംവഴി’ സഹകരണ മാസികയുടെ 41-ാം ലക്കം (മാര്‍ച്ച്) നാളെ വിപണിയില്‍. വീണ്ടും വരുന്നൂ ഏകീകൃത സോഫ്റ്റ് വെയര്‍ എന്നതാണു കവര്‍ സ്റ്റോറി. ഒരിക്കല്‍ ഉപേക്ഷിച്ചതാണീ ആശയം. വീണ്ടും അതുയര്‍ത്തിപ്പിടിച്ച് സഹകരണ സംഘങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ്.
കേരളത്തിലെ ഗ്രാമീണ മേഖലയില്‍ സഹകരണ ബാങ്കകള്‍ക്കു പ്രാധാന്യം കുറയുകയാണെന്ന സാമ്പത്തി കാവലോകന റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നു കിരണ്‍ വാസു ( താഴേക്കു വളരുന്ന സഹകരണ ബാങ്കകള്‍ ). സംഘങ്ങളുടെ ലാഭത്തിന്റെ അഞ്ചു ശതമാനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ട് കൊണ്ട് സഹകരണ സംഘാംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും എന്തു പ്രയോജനം എന്നതിനെക്കുറിച്ചാണ് ബി.പി. പിള്ള എഴുതുന്നത്.
വിവര വിജ്ഞാന വിസ്‌ഫോടനത്തോടെ നാല്‍ക്കവലയില്‍ ശങ്കിച്ചു നില്‍ക്കുന്ന നമ്മുടെ സഹകരണ പ്രസ്ഥാനം ശരിയായ ദിശയിലേക്കു നീങ്ങിയില്ലെങ്കില്‍ ഉണ്ടാകാവുന്ന വിപത്തിനെക്കുറിച്ചാണു ഡോ.എം. എം.രാമനുണ്ണി ( സഹകരണ മേഖലയില്‍ നാലാം തരംഗത്തിനു കാത്തിരിക്കാം ) എഴുതുന്നത്. കൊച്ചിയില്‍ ടാക്‌സികളും സഹകരണപാതയിലേക്ക് (വി.എന്‍.പ്രസന്നന്‍), കേബിള്‍ ടി.വി.ഓപ്പറേറ്റര്‍മാരുടെ സംഘം ഐ.ടി.യിലേക്ക് (യു.പി.അബ്ദുള്‍ മജീദ്), പാലില്‍ കേരളം സ്വയംപര്യാപ്തമായി (കിരണ്‍ വാസു ), സമ്മാന മഴയില്‍ മൂലത്തറ ക്ഷീരസംഘം, സഹകരണ ബാങ്കുകളില്‍ മീനും കിട്ടും (അനില്‍ വള്ളിക്കാട്), കോവിഡിനെ സഹകരണ ലോകം നേരിട്ടതെങ്ങനെ ( വി.എന്‍.പ്രസന്നന്‍), ഊരള്ളൂര്‍ കാര്‍ഷിക സേവന കേന്ദ്രം ഉയരങ്ങളിലേക്ക്, ഇവിടെ സ്ത്രീ ജീവിതം സുന്ദരം (അഞ്ജു വി.ആര്‍). ഇത് കൂട്ടായശ്രമത്തിന്റെ വിജയം (എം. പുരുഷോത്തമന്‍) എന്നീ
ലേഖനങ്ങളും സ്ഥിരം പംക്തികളും ഈ ലക്കത്തില്‍ വായിക്കാം.
വരിക്കാരാകാന്‍:
https://moonamvazhi.myinstamojo.com/ ഇ-മെയില്‍:[email protected]
ഫോണ്‍ നമ്പര്‍: 79092 62601 , 6238500515