മൂന്നാംവഴി 67 -ാം ലക്കം തിങ്കളാഴ്ച വിപണിയിൽ

moonamvazhi

പ്രമുഖ സഹകാരിയായ സി.എന്‍. വിജയകൃഷ്ണൻ്റെ പത്രാധിപത്യത്തിൽ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിക്കുന്ന മൂന്നാംവഴി സഹകരണമാസികയുടെ 67 -ാം (മെയ് ) ലക്കം തിങ്കളാഴ്ച വിപണിയിലിറങ്ങുന്നു.

പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളെ ഉന്നംവെച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും പ്രവര്‍ത്തനങ്ങളും കേരളത്തിലെ സഹകരണരംഗത്തുണ്ടാക്കാന്‍പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ഇത്തവണത്തെ കവര്‍‌സ്റ്റോറി ( നയംമാറ്റത്തിനൊപ്പം സഹകരണമുഖവും മാറും – കിരണ്‍ വാസു ). നബാര്‍ഡിന്റെ പ്രവര്‍ത്തനരീതിയും മാറാന്‍പോകുന്നതിനെക്കുറിച്ചാണു കിരണ്‍ വാസുവിന്റെ മറ്റൊരു ന്യൂസ് സ്റ്റോറി. കേന്ദ്രത്തിന്റെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതിബില്ലും ( 2022 ) കേരള സഹകരണസംഘം നിയമവും തമ്മിലുള്ള താരതമ്യപഠനപരമ്പരയിലെ ആദ്യലേഖനമാണ് ഈ ലക്കത്തില്‍ ബി.പി. പിള്ള എഴുതുന്നത്. അതിര്‍ത്തി കടക്കുന്ന ധവളവിപ്ലവം ( യു.പി. അബ്ദുള്‍ മജീദ് ), സംയുക്ത സാമ്പത്തികമുന്നേറ്റത്തിനു സഹകരണപൂരം, ആശയസമ്പന്നം എക്‌സ്‌പോ സെമിനാര്‍ ( വി.എന്‍. പ്രസന്നന്‍ ), പ്രതീക്ഷയോടെ, നിരക്കുകള്‍ ഉയര്‍ത്താതെ ആര്‍.ബി.ഐ ( പി.ആര്‍. പരമേശ്വരന്‍ ), വികസനസാധ്യതയുള്ള സഹകരണടൂറിസം ( പുസ്തകനിരൂപണം- ടി. സുരേഷ് ബാബു ) എന്നീ ലേഖനങ്ങളും പ്രീമിയം വില്ലകളുമായി കണ്ണൂരിലെ വിമുക്തഭട മള്‍ട്ടി പര്‍പ്പസ് സംഘം, പുനര്‍ജനിസ്വപ്‌നവുമായി കുറുവ പട്ടികജാതി സഹകരണസംഘം ( ദീപ്തി വിപിന്‍ലാല്‍ ), പ്രാചീനപൈതൃകവഴിയിലൂടെ ടൂറിസംസംഘങ്ങള്‍, മികവിന്റെ തിളക്കവുമായി എളന്തിക്കര വനിതാ സഹകരണസംഘം ( വി.എന്‍. പ്രസന്നന്‍ ), ചെറിയ ഗ്രാമം, വലിയ ബാങ്ക് ( അനില്‍ വള്ളിക്കാട് ) എന്നീ ഫീച്ചറുകളും കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്റ്‌സ് കോര്‍ണര്‍ ( രാജേഷ് പി.വി. കരിപ്പാല്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നീ സ്ഥിരം പംക്തികളും ഈ ലക്കത്തില്‍ വായിക്കാം.

 

ആകെ 100 പേജ്. ആര്‍ട്ട് പേപ്പറില്‍ മനോഹരമായ അച്ചടി.

Leave a Reply

Your email address will not be published.