മുതലമട മൂവാണ്ടന്‍ മാവിന്‍ തൈ വില്‍പ്പനയ്ക്ക്
മുതലമട അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മൂവാണ്ടന്‍ മാവിന്‍ തൈ വില്‍പ്പനയ്ക്ക് ഒരുക്കി. ഏതു കാലാവസ്ഥയിലും വളരുന്നതും കൂടുതല്‍ വിളവ് തരുന്നതുമായ നല്ലയിനം മൂവാണ്ടന്‍ മാവിന്‍ തൈകളാണ് വില്‍പ്പനയ്ക്കുള്ളത്.
മാവിന്‍ തൈകളുടെ വലുപ്പം അനുസരിച്ചാണ് വില. ഒരു വര്‍ഷം പ്രായമായ തൈയ്ക്ക് 50 രൂപ, രണ്ട് വര്‍ഷം പ്രായമായ തൈയ്ക്ക് 60 രൂപ. സഹകരണ സംഘങ്ങള്‍ വഴിയുള്ള കൂടുതല്‍ ഓര്‍ഡറുകള്‍ സ്ഥീകരിക്കും. പതിനായിരം തൈകള്‍ നിലവില്‍ ഒരുക്കിയിട്ടുണ്ട്. സംഘത്തിലെ എല്ലാ അംഗങ്ങളും മാവിന്‍ കര്‍ഷകരാണ്. സംഘാംഗങ്ങള്‍ മാവിന്‍ തൈകള്‍ മുളപ്പിക്കുകയും സംഘം ഈ തൈകള്‍ ശേഖരിക്കുകയുമാണ്് ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447879292, 9846454392.