മിസലെനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ കോഴിക്കോട് ജില്ലാ യോഗം നടത്തി
മിസലെനിയസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ കോഴിക്കോട് ജില്ലാ യോഗം നെല്ലിമൂട് പ്രഭാകരന് ഉത്ഘാടനം ചെയ്തു. കോഴിക്കോടിന് പുറമെ വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രതിനിധികളും പങ്കെടുത്തു. ആക്ഷന്‍ കൗണ്‍സില്‍ ജില്ല ചെയര്പേഴ്സന് അഡ്വ: ആനന്ദ കനകം അധ്യക്ഷത വഹിച്ചു. കെ വി സുബ്രഹ്മണ്യന്, ദിനേശ് പെരുവണ്ണ, സി.എം. സുനിലേഷന്, കരുംകുളം വിജയകുമാര്‍, കബീര്‍ സലാല,ഡോ അഹമ്മദ്, അബ്ദുല്‍ സത്താര്‍ (കാസറഗോഡ് ), വി രാമചന്ദ്രന് (അഴിക്കോട്), രാജന് നമ്പ്യാര്‍ (കണ്ണൂര്‍ ), ദിനേശ് കാരംത്തൂര്, ചന്ദ്രന് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി. ടി. നിസാര്‍ സ്വാഗതവും സുമ പള്ളിപ്പുറം നന്ദിയും പറഞ്ഞു.