മികച്ച പ്രാഥമിക സഹകരണ ബാങ്കായി വെണ്ണല സഹകരണ ബാങ്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
കണയന്നൂര്‍ താലൂക്കിലെ മികച്ച പ്രാഥമിക സഹകരണ ബാങ്കായി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കണയന്നൂര്‍ താലൂക്ക് സര്‍ക്കിള്‍ സഹ.യൂണിയന്‍ ചെയര്‍മാന്‍ ടി.എസ്.ഷണ്‍മുഖദാസിന്റ അദ്ധ്യക്ഷതയില്‍ നടന്ന വാരാഘോഷ പരിപാടിയില്‍ വച്ച് സംസ്ഥാന സഹകരണ യൂണിയന്‍ അംഗം വി.എം.ശശിയില്‍ നിന്നും ബാങ്ക് പ്രസിഡെന്റ് അഡ്വ.എ.എന്‍.സന്തോഷും, അസി.സെക്രട്ടറി ടി.എസ്.ഹരിയും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഇടപ്പള്ളി സര്‍വ്വീസ് സഹ.ബാങ്ക് പ്രസിഡന്റ് പി.എച്ച്.ഷാഹുല്‍ ഹമീദ്,അസി.രജിസ്ട്രാര്‍ കെ.ശ്രീലേഖ,വി.എന്‍.ഷീബ, കൗണ്‍സിലര്‍ ദീപ വര്‍മ്മ എന്നിവര്‍ സംസാരിച്ചു.