മാർച്ച് 31 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക്. ഇടപാടുകൾ ഉണ്ടാകില്ല.
സാമ്പത്തിക വർഷാവസാനത്തിലെ അവസാനദിവസം ഞായറാഴ്ചയായതിനാൽ റിസർവ് ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ ബാങ്കുകളും പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശിച്ചു. സർക്കാരുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രയവിക്രയത്തിന് തടസ്സം നേരിടാതിരിക്കാനാണിത്. ഈ ദിവസവും ബില്ലുകളും മറ്റും പാസാക്കി കൊടുക്കാൻ ബാങ്കുകൾക്ക് സാധിക്കും. സഹകരണ മേഖലയിലെ ജില്ലാ സഹകരണ ബാങ്കുകളും അർബൻ ബാങ്കുകളും മാത്രമേ റിസർവ് ബാങ്കിന് കീഴിൽവരുന്നുള്ളുവെങ്കിലും മുഴുവൻ ബാങ്കുകളും തുറന്നു പ്രവർത്തിക്കും എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.