മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് നിയമം ഭേദഗതി ചെയ്യും – മന്ത്രി അമിത് ഷാ
മാറുന്ന സാമ്പത്തിക നയങ്ങള്‍ക്കനുസൃതമായി 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമം ഭേദഗതി ചെയ്യുമെന്നു സഹകരണ മന്ത്രി അമിത് ഷാ അറിയിച്ചു. ലോക്‌സഭയില്‍ ഒരു ചോദ്യത്തിനു എഴുതിക്കൊടുത്ത മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംഘാംഗങ്ങളോടുള്ള മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തം ഊട്ടിയുറപ്പിക്കുക എന്നതാണു ഭേദഗതിയുടെ ഉദ്ദേശ്യമെന്നു മന്ത്രി അമിത് ഷാ പറഞ്ഞു. മാത്രമല്ല, സംഘത്തിലെ നിക്ഷേപകരുടെയും ഓഹരിയുടമകളുടെയും താല്‍പ്പര്യങ്ങളും സംരക്ഷിക്കേണ്ടതുണ്ട് – അദ്ദേഹം പറഞ്ഞു.