മടക്കിമല സഹകരണ ബാങ്ക്: എം.ഡി. വെങ്കിട്ടസുബ്രമണ്യൻ വീണ്ടും പ്രസിഡന്റ്
വയനാട് മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി വീണ്ടും എം.ഡി. വെങ്കിട്ടസുബ്രമണ്യനെ തെരഞ്ഞെടുത്തു. കഴിഞ്ഞ അൻപത് വർഷമായി ബാങ്കിന്റെ പ്രസിഡന്റാണ് അഡ്വ. എം.ഡി വെങ്കിട്ടസുബ്രമണ്യന്. അദ്ദേഹത്തിന്റെ അച്ഛന് എം.എ. ധര്മരാജയ്യരായിരുന്നു ബാങ്കിന്റെ മുന്‍കാല പ്രസിഡന്റ്.
ഭരണസമിതി അംഗങ്ങൾ:
സജീവൻ. പി (വൈസ് പ്രസിഡന്റ്), ജോയ് തൊട്ടിത്തറ, മാണി ഫ്രാൻസിസ്, വടകര മുഹമ്മദ്, സിറാജ് സാദിഖ്, അമ്പിളി ( ഗിരിജ), ആയിഷ.കെ, ത്രേസ്സ്യാമ്മ ജോസ്. ശശി പന്നിക്കുഴി, ചാഴിവയൽ വേണുഗോപാൽ.