ബേഡകം ഫാര്‍മേഴ്സിന്റെ ചകിരി ഫാക്ടറി തുറന്നു

moonamvazhi

കാസര്‍കോട് ബേഡകം ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് കുണ്ടംകുഴി നിടുംബയലില്‍ സ്ഥാപിച്ച ചകിരി മില്‍ പ്രവര്‍ത്തനം തുടങ്ങി. മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഫാക്ടറി ഉദ്ഘാടനം ചെയ്തു. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം പുതുതായി ആരംഭിക്കുന്ന തേങ്ങ സംസ്‌കരണ ഫാക്ടറിക്കും മന്ത്രി തറക്കല്ലിട്ടു.

കേരളാ ബാങ്ക് ഡയറക്ടര്‍ സാബു അബ്രഹാം, ഇ. പത്മാവതി, എം. അനന്തന്‍, സി. ബാലന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, വൈസ് പ്രസിഡന്റ് കെ. രമണി, പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, എ ദാമോദരന്‍, ബാങ്ക് പ്രസിഡന്റ് കെ. തമ്പാന്‍, ജയപുരം ദാമോദരന്‍, നബാര്‍ഡ് എ.ജി.എം കെ.ബി. ദിവ്യ, കയര്‍ പ്രൊജക്ട് ഓഫീസര്‍ എ. രാധാകൃഷ്ണന്‍, നാളികേര ബോര്‍ഡ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. സെബാസ്റ്റിയന്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ടി. വരദരാജ്, ഭരതകുമാരന്‍, കെ. ഉമാവതി, കെ. രാഘവന്‍, കെ. മുരളീധരന്‍, പി.കെ. ഗോപാലന്‍, പി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് എം.ഡി. സുരേഷ് പായം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇ. കുഞ്ഞിരാമന്‍ സ്വാഗതവും കെ. വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News