ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020 ഉം സെമിക്കോളനും. ശിവദാസ് ചേറ്റൂരിന്റെ ലേഖനം..

[mbzauthor]

ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020 ഉം സെമിക്കോളനും ശിവദാസ് ചേറ്റൂർ(ചാർട്ടേർഡ് അക്കൗണ്ടന്റ്)ലേഖനം തുടരുന്നു..

4. നിയമനിർമാണസഭ രൂപം കൊടുക്കുന്ന നിയമങ്ങളുടെ വ്യാഖ്യാനപ്രക്രിയയിൽ ചിഹ്നനത്തിനുള്ള പങ്കിനെക്കുറിച്ച് ചർച്ച ചെയ്തതിനു ശേഷം, ചില ഇന്ത്യൻ കേസുകളിലെ നിയമങ്ങൾ ചർച്ചചെയ്യാം.

5. Veeraragavulu v President Corpn of Madras കേസിൽ പിൽക്കാലത്തുണ്ടായ Madras Act of 1904(1910) ILR 34 Mad 310 ന്റെ വ്യാഖ്യാനിക്കുന്ന സമയത്ത് ഒരു പഴയ Madras Act of 1844 നെ വ്യാഖ്യാനിക്കുന്ന അവസരത്തിൽ ഉപയോഗിച്ച ചിഹ്നനം ജ: കൃഷ്ണസ്വാമി അയ്യർ ഉപയോഗിക്കുകയുണ്ടായി . ബോംബെ ഹൈക്കോടതിയും Taylor v Charles bleach (1914) ILR 39 Bom 182 കേസിൽ നിയമവിശകലനം നടത്തുമ്പോൾ, ചിഹ്നനത്തെ പരിഗണിച്ചിരുന്നു. Blanche Somerset Taylor v. Charles, George Bleach, ILR 39 Bom 182 : (AIR 1915 Bom 50) (B) കേസിൽ Section 37 of the Divorce Act, IV of 1869 മൂന്നാം സെക്ഷൻ വ്യാഖ്യാനിക്കുമ്പോൾ ചീഫ് ജസ്റ്റിസ് സ്കോട്ട് ഇങ്ങനെ പ്രസ്താവിച്ചു:

“ഇന്ത്യ ഗവണ്മെന്റ് പുറപ്പെടുവിച്ച നിയമങ്ങളുടെ പതിപ്പുകളിലുള്ള ചിഹ്നനത്തെ പരിഗണിക്കാതിരിക്കാൻ എനിക്ക് ഒരു കാരണവും കാണുന്നില്ല; കാരണം, എന്റെ അറിവിൽപ്പെട്ടിടത്തോളം, ചിഹ്നനം ചെയ്യപ്പെടാത്ത ഒരു മൂല നിയമവും ഇന്ത്യയിലില്ല.”

6. Secretary of state v. Kalekhan, ILR 37 Mad 113 at p. 115 : (AIR 1914 Mad 502 at p. 503) (A) കേസിൽ, ജ: സുന്ദര അയ്യർ ഇങ്ങനെ പറഞ്ഞു: “(നിയമങ്ങൾ പരിഗണിക്കുന്ന വേളയിൽ ചിഹ്നനം കണക്കാക്കേണ്ടതില്ലെന്ന) കാര്യത്തിൽ ഇംഗ്ലീഷ് കേസുകളിൽ ആധികാരികത ഉണ്ടെന്നതിൽ സംശയമില്ല; പക്ഷെ ഇന്ത്യൻ കേസുകൾ ഒന്നുംതന്നെ ഞങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടില്ല; അതേ സമയം, ഇത്തരമൊരു നിയമം കൊണ്ടുവരാൻ ഇംഗ്ലണ്ടിലെ ജഡ്ജിമാരെ പ്രേരിപ്പിച്ച ഘടകം ഇന്ത്യയിൽ നിയമനിർമാണത്തിലും അതേ രീതിയിൽ ബാധകമാവുമോ എന്നൊരു സംശയം ഉയർന്നുവരാവുന്നതാണ്.”

7. Isap Ahmed v. Abrahamji Ahmadiji, ILR 41 Bom 588: (AIR 1917 Bom 254) (C) കേസിൽ ഏഴു ജഡ്ജിമാരടങ്ങിയ ഫുൾ ബെഞ്ച് വിധിയിൽ, ‘ഒരു ശൃംഖല(hyphen) ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്’ (‘a hyphen was taken notice of’).
Board of Revenue, Madras v. Ramanathan Chettiar, AIR 1924 Mad 455 (D) കേസിൽ, ചീഫ് ജസ്റ്റിസ് ഷ്വാബ് ഇങ്ങനെ നിരീക്ഷിക്കുന്നു:

“നിയമത്തിൽ ചിഹ്നനം ചെയ്തിട്ടുണ്ട് ; നമുക്ക് ചിഹ്നങ്ങൾ നിയമത്തിന്റെ ഭാഗമായി എടുക്കണം”

8. A.K. Gopalan v. State of Madras, AIR 1950 SC 27 (F) കേസിൽ സുപ്രീം കോടതി ഒരു തീരുമാനം എടുക്കുകയുണ്ടായി; ഭരണഘടനയുടെ 22(7) വകുപ്പിനെ വ്യാഖ്യാനിക്കുമ്പോൾ ചീഫ് ജസ്റ്റിസ് കാനിയ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഉപ ഖണ്ഡികയുടെ ആദ്യഭാഗത്ത് ‘which’ എന്ന പദം രണ്ടു തവണ ഉപയോഗിച്ചതിൽ നിന്നും ഓരോ തവണയും ആ പദത്തിനുശേഷം കോമ(comma) ഇട്ടതിൽനിന്നും മനസ്സിലാവുന്നത് നിയമനിർമ്മാണസഭ ഉദ്ദേശിച്ചത് ഇവ രണ്ടും പരസ്പരം ബന്ധമില്ലാത്തവയായിട്ടാണ്; അല്ലാതെ രണ്ടും ബന്ധപ്പെട്ടിരിക്കുന്നു എന്നല്ല അർത്ഥമാക്കേണ്ടതാണ് എന്നതാണ്.

9. മദ്രാസ് ഹൈക്കോടതിയുടെ Mahendrakumar case 91 ITR 101 കേസിൽ താഴെക്കൊടുത്ത പ്രകാരം വ്യക്തമായി പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക:
“പാർലമെന്റ് നിയമങ്ങളിൽ ഒന്നും തന്നെ ചിഹ്നനം ഇല്ലാതിരുന്നതിനാൽ ചരിത്രപരമായ കാരണങ്ങളാൽ ഇംഗ്ലീഷ് കോടതികൾ ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിൽ സംശയകരമായ വൈമുഖ്യം കാണിച്ചിരുന്നു. പക്ഷേ, വ്യവസ്ഥകളും അവയുടെ ഉപവിഭാഗങ്ങളും ചിഹ്നനം ചെയ്യുന്നതിൽ അതീവ ശ്രദ്ധ ചെലുത്തിയിട്ടുള്ള ആദായ നികുതി നിയമം പോലെയുള്ളവയുടെ കാര്യത്തിൽ പ്രസക്തമായ വ്യവസ്ഥകൾ വ്യാഖ്യാനിക്കുന്നതിനായി വാക്കുകളുടെ അർത്ഥം അത് നിയമം എഴുതപ്പെട്ടപ്പോൾ ഉദ്ദേശിച്ചിരുന്ന സന്ദർഭത്തിൽ ഉണ്ടായിരുന്നതാവണമെന്ന (contemporaneo expositio) തത്വത്തിൽ ഊന്നിയുള്ള വ്യാഖ്യാനത്തിനായി ചിഹ്നനം കൂടി കണക്കിലെടുക്കുന്നതിൽ അപാകതയില്ല.

10. Hindustan construction co case 208 ITR 291-ൽ ബോംബെ ഹൈക്കോടതി ഒരു ജാഗ്രതാനിർദ്ദേശം നൽകി: നിയമത്തിന്റെ ഉദ്ദേശ്യത്തെ നിയന്ത്രിക്കാൻ ചിഹ്നനത്തിനു സാധിക്കുകയില്ലെന്നു ബഹു: കോടതി വിധിച്ചു. ഒരു നിയമം, പ്രത്യേകിച്ചും വളരെ ശ്രദ്ധാപൂർവം തയ്യാറാക്കപ്പെട്ട ആദായനികുതി നിയമം പോലെയുള്ളത് വ്യാഖ്യാനിക്കുമ്പോൾ ചിഹ്നനത്തിനു വളരെ ചെറിയ പങ്കു മാത്രമാണ് വഹിക്കാനുള്ളത് എന്നായിരുന്നു കോടതിയുടെ അഭിപ്രായം.

11. ഇത് അവസാനിപ്പിക്കുന്നതിന് മുൻപ്‌ ആദായനികുതി നിയമത്തിന്റെ സെക്ഷൻ 40 A (7)ൽ ഒരു കോമയുടെ പങ്കു നിർണയിച്ച Loyal Textiles case 231 ITR 573 എന്ന കേസിലെ മദ്രാസ് ഹൈക്കോടതിയുടെ വിധി പരിശോധിക്കാം. ഇതായിരുന്നു ആ വിധി:

തന്റെ ജീവനക്കാർക്ക് അവരുടെ വിരമിക്കൽ പ്രമാണിച്ചോ എന്തെങ്കിലും കാരണത്താൽ അവരുടെ ജോലി അവസാനിപ്പിക്കുന്നതു പ്രമാണിച്ചോ ഗ്രാറ്റ്വിറ്റി കൊടുക്കുന്നത്തിനായി നികുതിദായകന്‍ ചെയ്യുന്ന ഏതു വ്യവസ്ഥക്കും (ആ പേരിലോ മറ്റേതെങ്കിലും പേരിലോ വിളിക്കപ്പെടുന്നത്) clause(b)(i)ലെ വ്യവസ്ഥക്കു വിധേയമായി ഒരു കിഴിവും അനുവദനീയമല്ല.

“മേൽപ്പറഞ്ഞ clause (b)(i) താഴെപ്പറയും വിധമാണ്:
i) ഒരു അംഗീകൃത ഗ്രാറ്റ്വിറ്റിയിലേക്കുള്ള പങ്കായി ഒരു നികുതിദായകന്‍ നൽകേണ്ട തുകക്കായോ, അല്ലെങ്കിൽ മുൻവർഷം കൊടുക്കേണ്ടിയിരുന്ന ഗ്രാറ്റ്വിറ്റി കൊടുക്കുന്നത്തിനു വേണ്ടിയോ ചെയ്യുന്ന ഏതു സംവിധാനത്തിനും clause (a) യിൽ പറയുന്ന ഒന്നും തന്നെ ബാധകമാവുകയില്ല.

ആ സ്ഥിതിക്ക്, മേൽപ്പറഞ്ഞ വാചകം: “മുൻവർഷം കൊടുക്കേണ്ടിയിരുന്ന” (“that has become payable during the previous year”) clause (b)(i), യുടെ ഇനി പറയുന്ന രണ്ടു ഭാഗങ്ങൾക്കും ബാധകമാണോ എന്ന ചോദ്യം മാത്രമാണ് തീർപ്പാക്കേണ്ടത്.
A) ഒരു അംഗീകൃത ഗ്രാറ്റ്വിറ്റിയിലേക്കുള്ള പങ്കായി നൽകേണ്ട തുകക്കായുള്ള ഒരു നികുതിദായകന്റെ ഏതു സംവിധാനവും;

B) ഏതെങ്കിലും ഒരു ഗ്രാറ്റ്വിറ്റിയിലേക്കുള്ള പങ്കായി നൽകേണ്ട തുകക്കായുള്ള (ഒരു നികുതിദായകന്റെ ഏതു സംവിധാനവും) (revenue വിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്)
അതോ,
രണ്ടാമത്തെ ഭാഗത്തിനു മാത്രമാണോ ബാധകം: (നികുതിദായകനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്)

section 40A(7)(b)(i) പരിശോധിക്കുമ്പോൾ വ്യക്തമായവുന്നത് ഇതാണ്:

ഈ clause രണ്ടു ഭാഗങ്ങൾക്കും ബാധകമാണ്. വാസ്തവത്തിൽ ഇത് രണ്ടാമത്തെ ഭാഗത്തിനു മാത്രമാണ് ബാധകമെങ്കിൽ ഒരു അംഗീകൃത ഗ്രാറ്റ്വിറ്റിയിലേക്കുള്ള പങ്കായി നൽകേണ്ട തുകക്കായുള്ള ഒരു നികുതിദായകന്റെ എല്ലാത്തരത്തിലുമുള്ള സംവിധാനങ്ങളും കിഴിവിനു അർഹമാക്കേണ്ടി വരും- ഈ വ്യവസ്ഥ ഉണ്ടാക്കുമ്പോൾ നിയമനിർമ്മാതാക്കളുടെ ഉദ്ദേശ്യം അങ്ങനെയാവാൻ സാധ്യതയില്ലെങ്കിൽക്കൂടി.

12. ചിഹ്നനത്തെക്കുറിച്ചുള്ള ചർച്ച അവസാനിപ്പിക്കട്ടെ. ഉപസംഹാരമായി, കോടതികൾ സാധാരണയായി കോമകളിലും സെമികോളനുകളിലും ഊന്നിയുള്ള വാദങ്ങൾ പരിഗണിക്കാറുണ്ടെങ്കിലും അവയെ മാത്രം ആശ്രയിക്കുന്നത് സുരക്ഷിതമല്ലെന്നാണ് എന്റെ ദൃഢമായ അഭിപ്രായം. നിയമം അതിന്റെ സമഗ്രതയിൽ, പദ്ധതി, ഭേദഗതി, ചരിത്രപരമായ പശ്ചാത്തലം, നിയമ നിർ- മ്മാണത്തിലേക്കു നയിച്ച സാഹചര്യങ്ങൾ, സാമൂഹികകാരണങ്ങൾ എന്നിവയെക്കുറിച്ചൊക്കെ പഠിക്കേണ്ടതാണ്. അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ, section 3 യുടെ clause(a) യിലുള്ള സെമികോളനെ ആശ്രയിക്കുന്നതിനു പുറമെ , പാക്സിനെ നിയന്ത്രിക്കാനോ Banking Regulation Act 1949 പാക്സിന് ബാധകമാക്കാനോ പാർലിമെന്റ് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല എന്ന വാദത്തിനു ഉപോൽബലകമായി ഒരു നല്ല അരങ്ങ് ഒരുക്കുകയാണ് അഭികാമ്യം.

ഓർഡിനൻസിനെക്കുറിച്ചുള്ള ചർച്ച തുടരും………

SIVADAS CHETTOOR: 9447137057

[mbzshare]

Leave a Reply

Your email address will not be published.