ബാങ്കിംഗ് ഫ്രോന്റിയര്‍ അവാര്‍ഡ് വടകര റൂറല്‍ ബാങ്ക് ഏറ്റുവാങ്ങി
ബോംബെ ആസ്ഥാനമായുള്ള ബാങ്കിംഗ് ഫ്രോന്റിയേര്‍സ് എല്ലാവര്‍ഷവും ഇന്ത്യയിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ക്കു ഏര്‍പ്പെടുത്തിയ 2022 വര്‍ഷത്തെ അവാര്‍ഡ് ബാങ്ക് പ്രസിഡന്റ് എ. ടി. ശ്രീധരന്, ഡയറക്ടര്‍മാരായ കെ. എം. വാസു, സോമന് മുതുവന, അഡ്വ. ഇ. എം. ബാലകൃഷ്ണന്,എ. കെ. ശ്രീധരന്, സെക്രട്ടറി ടി.വി. ജിതേഷ് എന്നിവര്‍ ലണ്ടന്‍ എക്കണോമിക്സ് സ്കൂള്‍ പ്രൊഫസറും മുന്‍ കേന്ദ്രമന്ത്രിയും കേന്ദ്ര സഹകരണ കരട് നിയമ കാര്യ സമിതി ചെയര്‍മാനുമായ സുരേഷ് പ്രഭുവില്‍ നിന്നും ഏറ്റുവാങ്ങി.
നിഷ്ക്രിയ ആസ്തികള്‍ കുറച്ചു മികച്ച രീതിയില്‍ മാനേജ് ചെയ്തതിന് എന്‍. പി. എ. മാനേജ്മെന്റ് വിഭാഗത്തിലാണ് രാജ്യത്തെ മികച്ച സഹകരണ ബാങ്കിന്നുള്ള അവാര്‍ഡ് വടകര റൂറല്‍ ബാങ്കിന് ലഭിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ മാരിയറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍സില്‍ നടന്ന ചടങ്ങില്‍ നാഫ്കോബ് പ്രസിഡന്റ് ജ്യോതീന്ദ്ര എം. മേത്ത, അതുല്‍ കിര്വാദ്കര്, ജഗദീഷ് കശ്യപ്, കെ. ജയപ്രസാദ്, ഡോ. രാജേന്ദ്ര നാനാ സാഹബ് സാര്ക്കളെ, മനന്‍ ദീക്ഷിത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.