പ്രതിരോധക്കോട്ട: സഹകരണ സംരക്ഷണ സംഗമത്തില്‍ ആയിരങ്ങള്‍

[mbzauthor]

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സഹകരണ മേഖലയെ തകര്‍ക്കാനുളള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പ്രതിരോധക്കോട്ടതീര്‍ത്ത് ജനകീയ സഹകരണ സംരക്ഷണസംഗമം.തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. സഹകരണ മേഖലയെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചാണ് സഹകാരികളും ജീവനക്കാരും ഒത്തുചേര്‍ന്നത്. സി.പി. എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.

കെ.പി.രാജേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ കണ്‍വീനര്‍ കെ വി അബ്ദുള്‍ഖാദര്‍, സി.പി.എം
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ ബിജു, സി.പി.ഐ ജില്ലാ സെക്രട്ടറി കെ കെ വല്‍സരാജ്, എല്‍.ഡി.എഫ് നേതാക്കളായ ഉണ്ണിക്കൃഷ്ണന്‍ ഈച്ചരത്ത്, എ വി വല്ലഭന്‍, സി ടി ജോഫി, പി ഐ സൈമണ്‍, സി.ആര്‍. വല്‍സന്‍, ഗോപിനാഥ് താറ്റാട്ട്, ഷൈജു, ബഷീര്‍, പോള്‍ എം ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേബിജോണ്‍, എ സി മൊയ്തീന്‍ എംഎല്‍എ, എന്‍ ആര്‍ ബാലന്‍, എം കെ കണ്ണന്‍ എന്നിവരും പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!