പുതുപ്പാടി ബാങ്കിന്റെ ഗൃഹോപകരണ വായ്പാമേളയ്ക്ക് തുടക്കം

Deepthi Vipin lal

പുതുപ്പാടി സര്‍വീസ് കോ -ഓപ്പറേറ്റീവ് ബാങ്കും, പ്രമുഖ ഡിജിറ്റല്‍ ഗൃഹോപകരണ ശൃംഖലയായ കണ്ണങ്കണ്ടിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗൃഹോപകരണ വായ്പാമേള ഈങ്ങാപുഴയില്‍ ആരംഭിച്ചു. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ആയിശക്കുട്ടി സുല്‍ത്താന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പുതുപ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി. വേലായുധന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ടി. എ മൊയ്തീന്‍ സ്വാഗതവും ബാങ്ക് സെക്രട്ടറി എ.വി മാത്യു നന്ദിയും പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ക്കുള്ള ആധുനിക ഗൃഹോപകരണങ്ങളുടെ ഒരു കലവറ തന്നെയാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പുതുപ്പാടി സഹകരണ ബാങ്കുമായി ചേര്‍ന്നുള്ള ലളിതമായ വായ്പാ സൗകര്യം മേളയുടെ പ്രധാന ആകര്‍ഷണമാണ്. കണ്ണകണ്ടിയുടെ മാനേജര്‍ സുരേഷ് അംബാളി മേളയ്ക്ക് ആശംസകള്‍ നേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News