പാട്യം ബാങ്ക് അഞ്ച് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

കണ്ണൂര്‍ പാട്യം സര്‍വീസ് സഹകരണ ബാങ്ക് വാക്സിന്‍ ചലഞ്ചിലേക്ക് 528550 രൂപ നല്‍കി. ബാങ്കിന്റെയും ജീവനക്കാരുടെയും സംഭാവനയായ 528550 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് കെ കരുണാകരന്‍ കൂത്തുപറമ്പ് നിയുക്ത എം.ല്‍.എ. കെ.പി മോഹനന് കൈമാറി. പാട്യം ഗ്രാമപഞ്ചയാത് പ്രസിഡന്റ് എന്‍.വി. ഷിനിജ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ. ലീല, കുറ്റിച്ചി ഭാസ്‌കരന്‍, ബാങ്ക് ഡയരക്ടര്‍ കെ. പി. പ്രമോദ് മാസ്റ്റര്‍, സെക്രട്ടറി കെ.കെ. മോഹന്‍ദാസ്, അസി. സെക്രട്ടറി പി ശ്രീജ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News