പള്ളിയാക്കല്‍ബാങ്ക് വിത്തുവിതഉത്സവം നടത്തി
എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്ക് പൊക്കാളികര്‍ഷകസ്വാശ്രയഗ്രൂപ്പിന്റെ വിത്തുവിതഉത്സവം നടത്തി. പറവൂര്‍ ബ്ലോക്ക്പഞ്ചായത്തുവൈസ്പ്രസിഡന്റ് സനീഷ് കെ.എസ്. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.സി. ഷാന്‍ അധ്യക്ഷനായിരുന്നു. ഏഴിക്കര ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കെ.ഡി. വിന്‍സന്റ്, ബാങ്ക് സെക്രട്ടറി വി.വി. സനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.