പണമിടപാട് നടത്തുന്ന സഹകരണ സംഘങ്ങളും ബാങ്കുകളും ഇനി രണ്ട് മണി വരെ മാത്രം
സംസ്ഥാനത്ത് കോവിഡ് 19 രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സഹകരണ സംഘങ്ങള്‍ / ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തി സമയം താല്‍ക്കാലികമായി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയായി സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിറക്കി.
സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ( നീതി മെഡിക്കല്‍ സ്റ്റോര്‍/ ആശുപത്രി/ ലാബുകള്‍), അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ ഒഴികെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇനി ഒരു നിര്‍ദ്ദേശം വലഭിക്കുന്നത് വരെ ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയായിരിക്കും.