ദേശീയ സഹകരണനയം: റിപ്പോര്‍ട്ട് ഉടനെ സമര്‍പ്പിക്കും
പുതിയ ദേശീയ സഹകരണനയം രൂപവത്കരിക്കാന്‍ നിയോഗിക്കപ്പെട്ട 47 അംഗ സമിതിയുടെ റിപ്പോര്‍ട്ട് അടുത്തുതന്നെ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും. റിപ്പോര്‍ട്ടിനു അന്തിമരൂപം നല്‍കാനായി സമിതിയുടെ യോഗം ആഗസ്റ്റ് 26 നു മുംബൈയില്‍ ചേരും.
നിയമപരമായ ചട്ടക്കൂട്ടിനുള്ളില്നിന്നുകൊ
സഹകരണമേഖലയില്‍ 2024 മുതല്‍ 25 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖയാണു നയരൂപവത്കരണസമിതി തയാറാക്കുന്നത്. പുതിയ ദേശീയ സഹകരണനയം ദീപാവലിക്കുമുമ്പു നിലവില്‍വരുമെന്നു ഈയിടെ കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.