തൃശ്ശൂർ പീച്ചി സഹകരണ ബാങ്കിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം
പീച്ചി സർവീസ് സഹകരണ ബാങ്കിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പീച്ചി സഹകരണ ബാങ്കിന്റെ പ്രവർത്തനം സഹകരണമേഖലയ്ക്ക് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെയും കർഷകരുടെയും ഒപ്പം നിൽക്കാൻ എന്നും സഹകരണബാങ്ക് ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്ക് നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനവും രമേശ് ചെന്നിത്തല നിർവഹിച്ചു. ഒല്ലൂർ എം.എൽ.എ കെ. രാജൻ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. അനിത, മുൻ എം.എൽ.എ എം.പി. വിൻസന്റ് തുടങ്ങി നിരവധി സഹകാരികളും ജനപ്രതിനിധികളും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.