തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ ഡോക്ടർസ് ദിനം ആചരിച്ചു.

adminmoonam

തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ ഡോക്ടർസ് ദിനം ആചരിച്ചു. ടി. എൻ പ്രതാപൻ എംപി ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി പ്രസിഡന്റ്‌ ടി.കെ. പൊറിഞ്ചു അദ്ധക്ഷത വഹിച്ച യോഗത്തിൽ ടി. വീ.ചന്ദ്രമോഹൻ മുഖ്യ അതിഥിയായിരുന്നു. ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാർക്ക് ഷാൾ നൽകി എംപി ആദരിച്ചു.തൃശൂർ സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ മാഗ്ഗി ജോസ് കോളേജിന്റെ വകയായി എല്ലാ ഡോക്ടർസിനും പൂക്കളും മധുരപലഹാരവും നൽകി. ചടങ്ങിൽ ഡോ. കെ. രാമദാസ്, ഡോ. ബാലകൃഷ്ണൻ, ഡോ. ശോഭ വേണുഗോപാൽ, ഡയറക്ടർ എ. ആർ. രാമചന്ദ്രൻ എന്നിവർ ആശംസകൾ നേരുകയും ആശുപത്രി സെക്രട്ടറി ടി. ടി. വർഗീസ് സ്വാഗതവും ഡയറക്ടർ സത്യഭാമ ടീച്ചർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News