തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് കൊയ്ത്ത് ഉദ്ഘാടനം

Deepthi Vipin lal

തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്കിന്റെ തൊണ്ണൂറാന്‍ നെല്‍കൃഷിയുടെ കൊയ്ത്ത് ഉദ്ഘാടനം തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സത്താര്‍ വടക്കുംമ്പാട് നിര്‍വ്വഹിച്ചു. തൃക്കരിപ്പൂര്‍ കൃഷി ഓഫീസര്‍ അരവിന്ദന്‍ കൊട്ടാരത്തില്‍ ചടങ്ങില്‍ പങ്കെടുത്തു. ബാങ്ക് പ്രസിഡണ്ട് അഡ്വ. കെ.കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ 5 വര്‍ഷങ്ങളായി ബാങ്ക് ജീവനക്കാര്‍ വിവിധയിനം പച്ചക്കറികള്‍, നെല്ല്, വാഴ തുടങ്ങിയവ മാറി മാറി കൃഷി ചെയ്തു വരുന്നു. തൃക്കരിപ്പൂര്‍ കൃഷി അസിസ്റ്റന്റ് ഗീത, വൈ.പ്രസി. വി.വി.വിജയന്‍ , മാനേജിങ് ഡയരക്ടര്‍ കെ.ശശി, ഭരണ സമിതിയംഗങ്ങളായ ടി. വി.ബാലകൃഷ്ണന്‍, ടി.ധനജ്ഞയന്‍ മാസ്റ്റര്‍, ജീവനക്കാരായ സി. സേതുമാധവന്‍, ഇ.വി.ഗണേശന്‍, കെ.പത്മനാഭന്‍. വി.ജയരാജന്‍, എം.ഷാജി, കെ.യു.രാമദാസ്, പി.പി.കുഞ്ഞികൃഷ്ണന്‍, കെ.പവിത്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News