തലപ്പിള്ളിയുടെ സഹകരണ ചരിത്രത്തിലേക്ക് വടക്കാഞ്ചേരി അർബൻ വെൽഫെയർ സൊസൈറ്റിയും.

[email protected]

മൂന്നുവർഷംകൊണ്ട് തൃശ്ശൂർ തലപ്പിള്ളി താലൂക്കിന്റെ അർബൻ ബാങ്ക് ആയി മാറുകയാണ് വടക്കാഞ്ചേരി അർബൻ വെൽഫെയർ സഹകരണ സംഘം. ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ രൂപം കൊണ്ട ഈ സഹകരണസംഘം ഇതിനകം തന്നെ സാധാരണക്കാരുടെ ബാങ്കും അത്താണിയുമായി മാറികഴിഞ്ഞു. രണ്ടു കോടിയിൽ താഴെ നിക്ഷേപവുമായി യുവത്വത്തിന്റെ തിളക്കത്തോടെ ഒരു ലക്ഷത്തിന്റെയും അമ്പതിനായിരത്തിന്റെയും എം.ഡി.എസ് മായി ബാങ്ക് മുന്നേറുമ്പോൾ സഹകാരികളുടെയും പൊതുജനങ്ങളുടേയും വിശ്വാസം ആർജ്ജിച്ചെടുക്കാൻ ഈ ചെറുകാലഘട്ടം കൊണ്ട് സാധിച്ചു എന്ന് പ്രസിഡണ്ട് കെ.എ.സത്താർ പറഞ്ഞു.

സഹകരണ വകുപ്പ് നടപ്പാക്കുന്ന മുഴുവൻ പദ്ധതികളിലും പങ്കാളിയായി സേവന- സഹകരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനമാണ് സംഘം കാഴ്ചവയ്ക്കുന്നത്. സഹകരണ വകുപ്പിന്റെ ഹരിതം-സഹകരണം പദ്ധതി പ്രകാരം, കശുമാവിൻ തൈകൾ വിതരണം ചെയ്യാൻ സംഘത്തിന്റെ ഡയറക്ടർ കൂട്ടായ്മ ഒത്തു കൂടിയതും ഒരു ഉദാഹരണം മാത്രം. ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ 14 അംഗ ഡയറക്ടർ സംഘം.

സഹകരണത്തിലൂടെ സേവനവും, സേവനത്തിലൂടെ പൊതുപ്രവർത്തനവും ആണ് ഈ സഹകരണ കൂട്ടായ്മ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വടക്കാഞ്ചേരിയുടെ സഹകരണ ചരിത്രത്തിൽ ഈ അർബൻ ബാങ്കിന് ചെറുതല്ലാത്ത സ്ഥാനം ജനങ്ങൾ ഇതിനകം കൽപ്പിച്ചു നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News