ടാഡ്‌കോസ് പച്ചക്കറി ചന്തയും കാര്‍ഷിക വിപണിയും തുടങ്ങി
തിരുവമ്പാടി അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (TADCOS) പച്ചക്കറി ചന്തയും കാര്‍ഷിക വിപണിയും തുടങ്ങി. മുക്കത്തിനടുത്ത് മാമ്പറ്റയില്‍ ആരംഭിച്ച കൃഷി കേന്ദ്രത്തിലാണ് പ്രവര്‍ത്തനം.
പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കിഴങ്ങുവിളകളും ശേഖരിച്ച് വിപണനം നടത്തുന്നതിനാണ് കാര്‍ഷിക വിപണി. ഡിവിഷന്‍ കൗണ്‍സിലര്‍ പി.ടി.ബാബു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വേണു കല്ലുരുട്ടി, കെ.വി. ഹരി, സി.ടി. അശോകന്‍, രഘുനാഥ്, പൂമംഗലത്ത് ഹരിദാസന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.