ടാക്സിസഹകരണസംരംഭം: ജയന്‍മേത്ത ചെയര്മാന്
ഒലെ, ഊബര്‍ മാതൃകയില്‍ ടാക്സിഡ്രൈവര്‍മാര്‍ക്കായി ദേശീയതലത്തില്‍ നടപ്പാക്കുന്ന സഹകരണസംരംഭമായ ഭാരത് ടാക്സിയുടെ (സഹകാര്‍ ടാക്സി കോഓപ്പറേറ്റീവ് ലിമിറ്റഡ്്) ചെയര്‍മാനായി അമുല്‍ മാനേജിങ് ഡയറക്ടര്‍ ജയന് മേത്തയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. ദേശീയസഹകരണവികസനകോര്പറേഷന് (എന്‍.സി.ഡി.സി) മാനേജിങ് ഡയറക്ടര്‍ രോഹിത് ഗുപ്തയാണു വൈസ് ചെയര്മാന്. പ്രഹ്ലാദ് സിങ് (ഇന്ത്യന്‍ ഫാര്‍മേഴ്സ് ആന്റ് ഫെര്ട്ടിലൈസര്് കോഓപ്പറേറ്റീവ് ലിമിറ്റഡ്), ഡോ. മീനേഷ്കുമാര് ചമ്പക് ലാല്‍ (ദേശീയക്ഷീരവികസനബോര്ഡ്), ഉനുപൊം കൗശിക് (ദേശീയസഹകരണകയറ്റുമതി ലിമിറ്റഡ്), അര്ച്ചനാസിങ് (നബാര്‍ഡ്), അനുപമാസിങ് (കാശി ശ്രീജന് ബഹുദേശീയ സഹകാരി സമിതി) എന്നിവരാണു ഡയറക്ടര്‍ബോര്‍ഡംഗങ്ങള്‍. ധാരാവല്ലഭ്, കിഷന് ബായ് ജി പട്ടാനി എന്നീ ഡ്രൈവര്‍മാരെ നേരത്തേ ബോര്‍ഡിലേക്കു തിരഞ്ഞെടുത്തിരുന്നു. ദേശീയ ഇ-ഗവേണന്‍സ് വിഭാഗവുമായി ചേര്‍ന്നാണു സംഘത്തിന്റെ സാങ്കേതികവിദ്യ രൂപപ്പെടുത്തുന്നത്.