ജില്ലാ ബാങ്ക് ശാഖകൾ അടച്ചു പൂട്ടരുതെന്ന് സംഘടനകൾ
ജില്ലാ സഹകരണ ബാങ്ക് ശാഖകൾ അടച്ചു പൂട്ടാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാരുടെ സംഘടനകൾ. നടപടി വാഗ്ദാന ലംഘനമാണെന്നും ഇതിൽ നിന്നും സർക്കാർ പിൻമാറണമെന്നും ആൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് കോൺഗ്രസ് ആവശ്യപ്പെട്ടു.തിരുവനന്തപുരം ജില്ലാ ബാങ്കിന്റെ അഞ്ച് ശാഖകൾ പൂട്ടാൻ തീരുമാനം എടുത്തതായി മൂന്നാംവഴി റിപ്പോർട്ട് ചെയ്തിരുന്നു.
ജില്ലാ ബാങ്കുകളുടെ ഒരു ശാഖയും പൂട്ടില്ലെന്ന് സർക്കാർ സംഘടനാ പ്രതിനിധികൾക്ക് ഉറപ്പ് നൽകിയതാണ്.കേരള ബാങ്ക് രൂപീകരണത്തിന് മുമ്പ് തന്നെ ഇത് ലംഘിക്കപ്പെട്ടിരിക്കുകയാണ്. ആയിരക്കണക്കിന് ഇടപാടുകാർ ആശ്രയിക്കുന്ന ശാഖകളാണ് പൂട്ടുന്നത്. നഷ്ടത്തിന്റെ പേരു പറഞ്ഞ് ശാഖകൾ പൂട്ടാനും വിദഗ്ധ സമിതിയുടെ നിർദ്ദേശങ്ങളെല്ലാം നടപ്പാക്കാനുമുള്ള തീരുമാനം പ്രതിഷേധാർഹമാണെന്നും ഇതിൽ നിന്നും പിൻമാറണമെന്നും ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.കെ.അബ്ദു റഹിമാൻ ആവശ്യപ്പെട്ടു.