ക്ഷീരമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അവശ്യസര്‍വീസായി പ്രഖ്യാപിച്ചു

Deepthi Vipin lal

ലോക്ക് ഡൗണില്‍ ക്ഷീരമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അവശ്യസര്‍വീസായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മില്‍മയുടെ പാല്‍ സംഭരണം, വിതരണം, സംസ്‌കരണം എന്നിവയെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നില്ല. പാല്‍ സംഭരണവും വിതരണവും ഒഴിവാക്കാനാവാത്ത സേവനങ്ങളായതിനാല്‍ മില്‍മയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മില്‍ക്ക് പ്ലാന്റുകളെയും ഡെയറി യൂണിറ്റുകളെയും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് മില്‍മ മാനേജിങ് ഡയരക്ടര്‍ കത്ത് നല്‍കിയിരുന്നു. ഇതിനെതുടര്‍ന്നാണ് നടപടി.

ക്ഷീരസംഘങ്ങളുടെ പ്രവര്‍ത്തം, പാല്‍ സംഭരണം, വിതരണം, വില്‍പ്പന, സംസ്‌കരണം, കാലിത്തീറ്റ ഉല്‍പ്പാദന പ്ലാന്റുകളുടെ പ്രവര്‍ത്തനം, കാലിത്തീറ്റ വിതരണം, കാലിത്തീറ്റ ഉല്‍പ്പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ സംഭരണം, പാല്‍ പരിശോധനയുടെ ഭാഗമായി സംസ്ഥാനത്തെ മീനാക്ഷിപുരം, ആര്യങ്കാവ്, പാറശാല എന്നീ ചെക്ക് പോസ്റ്റുകളിലെ പാല്‍ പരിശോധനാ സംവിധാനങ്ങളുടെ മുഴുവന്‍ സമയ പ്രവര്‍ത്തനം തുടങ്ങിയവയാണ് ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News