ക്ഷീര സാന്ത്വനം ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ത്തലാക്കി

moonamvazhi

ക്ഷീര കര്‍ഷകര്‍ക്കു സാന്ത്വനമായിരുന്ന ക്ഷീര സാന്ത്വനം ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ത്തി. സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്കു സ്വകാര്യ ആശുപത്രികളിലടക്കം കിടത്തി ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ വരെ ലഭിച്ചിരുന്ന പദ്ധതിയാണു മുന്നറിയിപ്പില്ലാതെ നിര്‍ത്തിയത്. സംസ്ഥാനത്തെ മുഴുവന്‍ ക്ഷീര കര്‍ഷകര്‍ക്കുമായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണിത്.

ക്ഷീര വികസന വകുപ്പും ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണു പദ്ധതി നടപ്പാക്കിയത്. അംഗമായിട്ടുള്ള ക്ഷീര കര്‍ഷകര്‍ക്കും കുടുംബത്തിലെ ഓരോ അംഗത്തിനും ഒരു ലക്ഷം രൂപ വരെ കിടത്തിച്ചികിത്സ ലഭ്യമാകുമായിരുന്നു. മരിച്ചാലും ഒരു ലക്ഷം രൂപ ലഭിക്കും. കര്‍ഷകരുടെ പ്രായത്തിന് ആനുപാതികമായാണു പ്രീമിയം നിരക്ക് കണക്കു കൂട്ടിയിരുന്നത്.

Leave a Reply

Your email address will not be published.