കോവിഡ് പോസിറ്റീവ് : സ്‌പെഷല്‍ കാഷ്വല്‍ ലീവ് ഒഴിവാക്കി വര്‍ക്ക് ഫ്രം ഹോം അനുവദിക്കാം

[mbzauthor]

കോവിഡ് ബാധിച്ച ജീവനക്കാര്‍ക്കു സ്‌പെഷല്‍ ലീവ് ഫോര്‍ കോവിഡ് – 19 ( സ്‌പെഷല്‍ കാഷ്വല്‍ ലീവ് ) അനുവദിച്ചിരുന്ന ഉത്തരവ് സര്‍ക്കാര്‍ ഭേദഗതി ചെയ്തു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കു വീട്ടിലിരുന്നു ജോലി ചെയ്യാന്‍ സൗകര്യമുണ്ടെങ്കില്‍ കോവിഡിനുള്ള സ്‌പെഷല്‍ ലീവ് ഒഴിവാക്കി ഏഴു ദിവസം വര്‍ക്ക് ഫ്രം ഹോം അനുവദിക്കാമെന്നു സര്‍ക്കാര്‍ ഉത്തരവിട്ടു.

വര്‍ക്ക് ഫ്രം ഹോം സൗകര്യമില്ലാത്ത ജീവനക്കാര്‍ക്കു അവധിദിവസങ്ങളുള്‍പ്പെടെ അഞ്ചു ദിവസത്തെ സ്‌പെഷല്‍ ലീവ് ഫോര്‍ കോവിഡ് അനുവദിക്കാം. അഞ്ചു ദിവസം കഴിഞ്ഞു ആന്റിജെന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിച്ച് ഓഫീസില്‍ ഹാജരാകണം. അഞ്ചു ദിവസം കഴിഞ്ഞും നെഗറ്റീവായില്ലെങ്കില്‍ അടുത്ത രണ്ടു ദിവസം അര്‍ഹതപ്പെട്ട മറ്റു അവധി എടുത്തശേഷം ഓഫീസില്‍ ഹാജരാകണം.

സംസ്ഥാനത്തു കോവിഡ് / മൈക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണു കോവിഡ് പോസിറ്റീവായാല്‍ സ്‌പെഷല്‍ ലീവ് ഫോര്‍ കോവിഡ് – 19 ( സ്‌പെഷല്‍ കാഷ്വല്‍ ലീവ് ) അനുവദിച്ചിരുന്നത്. ഈ  ഉത്തരവിലാണു സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.

[mbzshare]

Leave a Reply

Your email address will not be published.