കോവിഡ് – CMDRFൽ 67 % തുക സഹകരണ മേഖലയിൽ നിന്ന്.
CMDRFൽ ലഭിച്ച 67 % തുക സഹകരണ മേഖലയിൽ നിന്ന്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 168.44 കോടി രൂപയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ലഭിച്ച തുകയാണ് ഇത്. 112.79 കോടി രൂപ സഹകരണ സ്ഥാപനങ്ങളിൽ നിന്നും ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയതായി സഹകരണവകുപ്പ് തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതായത് മൊത്തം ലഭിച്ച തുകയുടെ 67% സഹകരണ മേഖലയിൽ നിന്നും ലഭിച്ചതാണ്. മാർച്ച് 27 മുതൽ ഏപ്രിൽ 23 വരെയുള്ള കണക്കാണിത്.അതുകൊണ്ടുതന്നെ സഹകരണമേഖലയ്ക്ക് അഭിമാനിക്കാം. സഹകരണ മേഖലയിൽ നിന്നും രണ്ടാംഗഡു എന്ന രീതിയിൽ ഇനിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം ലഭിക്കും. 2018, 2019 വർഷങ്ങളിലെ പ്രളയത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4798.04 കോടി രൂപ ലഭിച്ചിരുന്നു.