കൈത്തറി കരകൗശല മേഖലയ്ക്ക് കൈത്താങ്ങാവാന്‍ ‘ ഗിഫ്റ്റ് എ ട്രഡിഷന്‍ പദ്ധതി’
കൊവിഡ് മൂലം പ്രതിസന്ധിയിലായ കൈത്തറി, കരകൗശല മേഖലക്ക് ഉണര്‍വ് നല്‍കാന്‍ പദ്ധതിയുമായി കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജ്. ഗിഫ്റ്റ് എ ട്രഡിഷന്‍ എന്നാണ് പദ്ധതിയുടെ പേര്. പ്രവാസി മലയാളികള്‍ക്ക് ഓണ കാലത്ത് വീടുകളിലേക്ക് കരകൗശല, കൈത്തറി ഉത്പന്നങ്ങള്‍ സമ്മാനമായി അയക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കൈത്തറി സാരികള്‍, മുണ്ടുകള്‍, നേര്യത് തുടങ്ങിയവക്കൊപ്പം നെട്ടൂര്‍ പെട്ടി, ആറന്‍മുള്ള വാല്‍ക്കണ്ണാടി, കാല്‍പ്പെട്ടി എന്നിവ സമ്മാനിക്കാം. കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജിന്റെ വെബ്‌സൈറ്റിലൂടെ സമ്മാനങ്ങള്‍ ബുക്ക് ചെയ്യാം. പരമ്പരാഗത തൊഴില്‍ മേഖലക്ക് ഉണര്‍വ് പകരാന്‍ പദ്ധതി ഉപകരിക്കുമെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
കരകൗശല-കൈത്തറിത്തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി ടൂറിസം വകുപ്പിന്
കീഴില്‍ തിരുവനന്തപുരം കോവളത്ത് ആണ് കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജ് പ്രവര്‍ത്തിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കൈത്തറി തൊഴിലാളികളെ സഹായിക്കുന്നതിനും ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനുമാണ് പദ്ധതിയെന്ന് വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പ്രസാദ് പറഞ്ഞു. ഇടനിലക്കാരില്ലാതെ കലാകാരന്‍മാരില്‍ നിന്നും നേരിട്ട് ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
[mbzshare]