കേരള ബാങ്ക് ഹെഡ് ഓഫീസ് മുന്നിലേക്ക് സിഐടിയു പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പ്രാഥമിക സംഘം ജീവനക്കാരുടെ പി.എഫ് പലിശ വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കുക, സഹകരണ ജീവനക്കാരുടെ പി.എഫ് നിക്ഷേപത്തിന് ഇ.പി.എഫ് അംഗീകാരം ലഭ്യമാക്കി ആദായ നികുതി ഇളവ് ഉറപ്പുവരുത്തുക, പ്രാഥമിക സംഘങ്ങളുടെ പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന കേരള ബാങ്കിന്റെ നയം തിരുത്തുക, മുഴുവന്‍ സഹകരണ സംഘങ്ങളിലേയും ജീവനക്കാര്‍ക്ക് നിയമനങ്ങളില്‍ നിലവിലുണ്ടായിരുന്ന ജോലി സംവരണം പുന:സ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയ( സിഐടിയു) ന്റെ നേതൃത്വത്തില്‍ കേരള ബാങ്ക് ഹെഡ് ഓഫീസ് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് പിഎം.വാഹീദ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി വി. വിജയകുമാര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പി.എസ്.ജയചന്ദ്രന്‍ സംസ്ഥാന സെക്രട്ടറിമാരായ കെ.ബി ജയപ്രകാശ്, പി.ജി ഗോപകുമാര്‍, ടി.സി.വിനോദ് എന്നിവര്‍ സംസാരിച്ചു.
[mbzshare]