കേരള ബാങ്ക് 200 തസ്തികകളിലേക്കുള്ള ചട്ടവിരുദ്ധ വിജ്ഞാപനം റദ്ദാക്കണം – കോ- ഓപ്പറേറ്റീവ് ഓർഗനൈസേഷൻ,  കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ

moonamvazhi

കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിൽ 200 അസിസ്റ്റന്റ് മാനേജർമാരുടെ’ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം സഹകരണ ചട്ടത്തിനും ഭരണഘടനക്കും വിരുദ്ധമായതിനാൽ റദ്ദാക്കണമെന്ന് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.ഉബൈദുല്ലയും ജനറൽ സെക്രട്ടറി പൊൻപാറ കോയക്കുട്ടിയും കോ- ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഹനീഫ പെരിഞ്ചീരിയും സംയുക്ത പ്രസ്താവനയിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

 

നിലവിലുള്ള സഹകരണ ചട്ടത്തിന് വിരുദ്ധമായി സർക്കാർ ഉത്തരവിലൂടെയാണ് കഴിഞ്ഞദിവസം നിയമന നോട്ടിഫിക്കേഷൻ ഇറക്കിയതെന്ന് ഇവർ പ്രസ്താവനയിൽ ആരോപിച്ചു.

റൂളിൽ മാറ്റം വരുത്താതെ ഗവൺമെന്റ് എക്സിക്യൂട്ടിവ് ഓർഡറിലൂടെ സ്പെഷൽ റൂൾ ഇറക്കാൻ പാടില്ല. അപ്രകാരമുള്ള സർക്കാർ ഉത്തരവുകൾ നിലനിൽക്കുന്നതല്ലെന്ന് കേരള ഹൈക്കോടതി വിവിധ വിധി ന്യായങ്ങളിലൂടെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.

ആയത് ലംഘിച്ചും ഭരണഘടന വിരുദ്ധവുമായ നടപടികളാണ് കേരള ബാങ്ക് കൈക്കൊണ്ടിട്ടുള്ളത്.റൂൾ 183′ അപേക്ഷകന്റെ പ്രായപരിധി 40 വയസ്സാണ് റൂൾ186(1a)വിദ്യാഭ്യാസ യോഗ്യത 50% മാർക്കോടെ ബിരുദവും സഹകരണ പരിശീലനവുമാണ്’ അതിപ്പോൾ 60ശതമാനവും ഏതെങ്കിലും ഡിഗ്രിയും എന്നാക്കിയിരിക്കുന്നു, ജീവനക്കാരുടെ സംവരണ വ്യവസ്ഥ, പ്രവർത്തിപരിചയം, നാമമാത്ര അംഗത്വമുള്ള സംഘം ജീവനക്കാർക്ക് അപേക്ഷിക്കാനുള്ള അവസരം തുടങ്ങിയവ നിഷേധിച്ചിട്ടുണ്ട്.

പി.എസ് സി .പൊതു മാനദണ്ഡങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായിട്ടാണ് നേരിട്ടുള്ള നിയമനങ്ങൾക്ക് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. നേരിട്ടുള്ള നിയമനത്തിന് 28 വയസ്സാണ് നോട്ടിഫിക്കേഷനിൽ നിഷ്കർഷിക്കുന്ന ഉയർന്ന പ്രായപരിധി. പിഎസ്‌സിക്ക് 36 വയസ്സ് ഐഎഎസ് 30 വയസ്സ് പൊതുമേഖലബാങ്ക്കളിലേ തസ്തികകളിലേക്ക് 30 വയസ്സ്എന്നിങ്ങനെയാണ് ,ഉയർന്ന പ്രായപരിധി.

പുറമെ മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് 3 വയസ്സും പട്ടികജാതി പട്ടിക വിഭാഗങ്ങൾക്ക് 5 വയസ്സും, വികലാംഗർക്ക് 10 വയസ്സും എന്ന ഉയർന്ന പ്രായപരിധി പ്രത്യേക ആനുകൂല്യവും ഇല്ലാതാക്കിയിരിക്കുന്നു.പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് 50 ശതമാനം സംവരണ വ്യവസ്ഥ, പിന്നോക്ക വിഭാഗ സംവരണം, ഭിന്നശേഷിക്കാർക്കുളള തുടങ്ങിയയും നിഷേധിച്ചിട്ടുണ്ട്.

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിയുടെ ലംഘനം അടങ്ങിയതാണ് പുതിയ വിജ്ഞാപനം എന്നതിനാൽ സഹകരണതത്വങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായ വിജ്ഞാപനം പിൻവലിക്കണം – നേതാക്കൾ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News