കെയർ ഹോം;2000 വീടുകളുടെ നിർമാണം അടുത്ത മാസം മുതൽ
പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് സഹകരണ മേഖല നിർമിച്ചു നൽകുന്ന കെയർ ഹോം പദ്ധതിയിലെ 2000 വീടുകൾ അടുത്ത മാസം നിർമിച്ച് തുടങ്ങും. ചെങ്ങന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.നാലായിരം വീടുകളാണ് ആകെ നിർമിച്ചു നൽകുന്നത്. സഹകരണ സ്ഥാപനങ്ങളിൽ നിന്നും സംഘങ്ങളിൽ നിന്നും ലഭിച്ച പണമാണ് ഇതിനു പയോഗിച്ചത്.ഒരു വീടിന് അഞ്ച് ലക്ഷം രൂപയാണ് ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നവകേരള നിർമിതിക്ക് കണ്ണൂർ പൊലിസ് സഹകരണ സംഘം നൽകിയ 12.5 ലക്ഷം രൂപ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ എസ്പിയുടെ ചുമതലയുള്ള യു. അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു ജോയിൻറ് രജിസ്ട്രാർ ജനറൽ ജെ .വിജയകുമാർ, ഡിവൈഎസ്പി പി.പി.സദാനന്ദൻ, എം.കെ.ഗണേശ് ബാബു, ഇ.ദിനേശൻ, ടി.രമേശൻ, ടി.വി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.