കെ.സി.ഡബ്യൂ.എഫ്. നില്‍പ്പ് സമരം നടത്തി
കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (HMS)ന്റെ നേതൃത്വത്തില്‍ ഇന്ധന വില വര്‍ധനവ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഇന്ധന നികുതി കൊള്ളക്കെതിരെ കണ്ണൂര്‍ ഹെഡ് പോസ്റ്റോഫിസിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി. സി.എം.പി. അസി. സെക്രട്ടറി സി.എ. അജീര്‍ ഉദ്ഘാടനം ചെയ്തു.
കെ.സി.ഡബ്യൂ.എഫ്. സംസ്ഥാന സെക്രട്ടറി എന്‍.സി. സുമോദ് അദ്ധ്യക്ഷത വഹിച്ചു. സി.എം.പി. ജില്ലാ സെക്രട്ടറി പി. സുനില്‍ കുമാര്‍ ,കെ.സി.ഡബ്യൂ.എഫ്. ജില്ലാ സെക്രട്ടറി വി.എന്‍ അഷറഫ്, കെ.പി.സലിം, കെ. ചിത്രാംഗദന്‍, കരിച്ചി ശശീന്ദ്രന്‍, കെ. ഉമേഷ്, എന്‍. പ്രസീതന്‍ എന്നിവര്‍ സംസാരിച്ചു. കെ.ജോഷിത, കെ.പി.ബിജു, സക്കീര്‍ ഹുസൈന്‍, സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.