കെ.സി.ഇ.സി കൊല്ലം സിറ്റി യൂണിറ്റ് സമ്മേളനം: നാസില പ്രസിഡന്റ്
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ കൊല്ലം സിറ്റി പൊതു സമ്മേളനം സി.പി.ഐ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ജി. ലാലു ഉദ്ഘാടനം ചെയ്തു. എസ്. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. വിരമിച്ച ജീവനക്കാരെ ചടങ്ങില്‍ ആദരിക്കുകയും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കുകയും ചെയ്തു. സി.പി.ഐ കൊല്ലം സിറ്റി സെക്രട്ടറി അഡ്വ. എ. രാജീവ്, ജില്ലാ കൗണ്‍സില്‍ അംഗം എ.ബിജു, ജില്ലാ കൗണ്‍സില്‍ അംഗം ഹണി ബഞ്ചമിന്‍, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അയത്തില്‍ സോമന്‍, വടക്കേവിള സഹകരണ ബാങ്ക് പ്രസിഡന്റ് എ. അജിത്ത് കുമാര്‍, പ്രിജിലാല്‍, രാജേഷ്, ഷിബു, ദിലീപ്, മനോജ്, സുചിത്ര, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനം കെ.സി.ഇ.സി ജില്ലാ പ്രസിഡന്റ് പ്രകാശ് ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. സംഘടന റിപ്പോര്‍ട്ട് കെ.സി.ഇ.സി ജില്ലാ സെക്രട്ടറി പ്രമോദ് അവതരിപ്പിച്ചു. പുതിയ ഭാരവാഹികള്‍: നാസില (പ്രസിഡന്റ്), സജ്ജീവ് .ജി (സെക്രട്ടറി), ഷീജ, ഷാജി ( വൈസ് പ്രസിഡന്റുമാര്‍) ലാലി, ഷാനവാസ് (അസിസ്റ്റന്റ് സെക്രട്ടറിമാര്‍).