കൂടരഞ്ഞി സഹകരണ ബാങ്കിന്റെ നീതി സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി

moonamvazhi

വയനാട് കൂടരഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നീതി സൂപ്പര്‍ മാര്‍ക്കറ്റ് & സര്‍വ്വീസ് ഫെര്‍ട്ടി ലൈസര്‍ കരിങ്കുറ്റിയില്‍ പ്രവര്‍ത്തനം തുടങ്ങി.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി എം തോമസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. താമരശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ വിനു കെ സെഡ് ആദ്യ വില്‍പന നിര്‍വഹിച്ചു. ചടങ്ങില്‍ ജോസ് തോമസ് മാവറ, റോസ്ലി ടീച്ചര്‍, വി എസ് രവി, ജോണി വാളിപ്ലാക്കല്‍, ജെറിന റോയ്, ജോര്‍ജ് മംഗര, ജിജി കട്ടക്കയം, കാതറിന്‍ പള്ളിക്കുന്നേല്‍, റീന ബേബി, ജലീല്‍ കൂടരഞ്ഞി, മുഹമ്മദ് പാതിപറമ്പില്‍, എം ടി സൈമണ്‍ മാസ്റ്റര്‍, ടോംസണ്‍ മൈലാടി, ഷൈജു കോയിനിലം, കെ എസ് അബ്ദുള്‍ റഷീദ് മൗലവി, ജോണി പ്ലാക്കാട്ട്, സ്റ്റാന്‍ലി കരിന്തോളില്‍, ഹമീദ് ആറ്റുപുറം, വിഭ എന്‍ വി (കണ്‍കറന്റ് ഓഡിറ്റര്‍) ജോളി പൈക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

ഡയറക്ടര്‍മാരായ സോമനാഥന്‍ മാസ്റ്റര്‍ കുട്ടത്ത്, അബ്ദുറഹിമാന്‍ കുഴിയില്‍, സജി പെണ്ണാപറമ്പില്‍, ബിജു മുണ്ടക്കല്‍, സോളമന്‍ മഴുവഞ്ചേരില്‍, ഒ എ സോമന്‍, അഡ്വ മോളി വര്‍ക്കി, ഷീബ റോയ്, ബിന്ദു നാവള്ളില്‍ എന്നിവര്‍ പങ്കെടുത്തു. ജിമ്മി ജോസ് പൈമ്പിള്ളില്‍ സ്വാഗതവും അബ്ദുറഹിമാന്‍ മാസ്റ്റര്‍ നന്ദിയു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News