കുട്ടിക്കൃഷിയും കുഞ്ഞൻ പങ്കും ടീം സഹകരണ എക്സ്പോ സന്ദർശിച്ചു

Deepthi Vipin lal

കുട്ടികളിൽ സഹകരണത്തിൻ്റെയും കൃഷിയുടെയും സമ്പാദ്യത്തിൻ്റെയും വിത്തുകൾ പാകുക എന്ന ലക്ഷ്യത്തോടെ തുമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് ആരംഭിച്ച “കുട്ടിക്കൃഷിയും കുഞ്ഞൻ പങ്കും, ചൈൽഡ് ചലഞ്ച് അക്കൗണ്ട് ടീം ” എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോ സന്ദർശിച്ചു .

ബാങ്കിങ്ങ് ഇതര മേഖലയിൽ സഹകരണ സ്ഥാപനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ചില പ്രവർത്തനങ്ങളെങ്കിലും ഭാവി തലമുറയ്ക്കും പരിചയപ്പെടാൻ സന്ദർശനം വഴി സാധിച്ചു. തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരുന്നു എക്സ് പോ സന്ദർശനമെന്നു കുട്ടികൾ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News