കുടുംബശ്രീ സംരംഭകർക്ക് കേരള ബാങ്കിൻ്റെ കൈത്താങ്ങ് ; 70 പേർക്ക് ടൂ വീലര്‍ വായ്പ നൽകി

moonamvazhi

കേരള സംസ്ഥാന സഹകരണ ബാങ്ക് അത്തോളി ശാഖയും അത്തോളി ഗ്രാമ പഞ്ചായത്ത് സി ഡി എസും സംയുക്തമായി സംഘടിപ്പിച്ച കെ ബി ഷീ ടു വീലര്‍ വായ്പാ വിതരണ മേള അഡ്വ കെ എം സച്ചിന്‍ദേവ് എം എല്‍ എ ഉത്ഘാടനം ചെയ്തു. കുടുംബശ്രീ വിപണനമേള ഗ്രൗണ്ടില്‍ നടന്ന പരിപാടിയിൽ കുടുംബശ്രീ അംഗങ്ങളായ 70 പേർക്ക് ടൂ വീലർ നൽകി. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജന്‍ അധ്യക്ഷത വഹിച്ചു.

 

കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ്ബാബു മുഖ്യാതിഥിയായിരുന്നു. അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി കെ റിജേഷ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സുനീഷ് നടുവിലയിൽ, ആരോഗ്യ വിദ്യാഭ്യാ‌സ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ എം സരിത, സി.ഡി.എസ് ചെയർപേഴ്സൺ വിജില സന്തോഷ്, ഏരിയാ മാനേജർ പി കെ സുരേഷ്‌ എന്നിവർ സംസാരിച്ചു. കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ സണ്ണി തോമസ് സ്വാഗതവും ശാഖാ മാനേജർ വി ഗംഗാധരൻ നന്ദിയും പറഞ്ഞു.

വനിതാ സരംഭകര്‍, കുടുംബശ്രീ അംഗങ്ങള്‍, വിദ്യാര്‍ത്ഥിനികള്‍, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ, സ്വകാര്യമേഖലാ ജീവനക്കാര്‍തുടങ്ങിയവര്‍ക്കായി ഏഴ് വർഷക്കാലാവധിയിൽ പരമാവധി 2 ലക്ഷം രൂപ വരെ നൽകുന്ന വായ്പാ പദ്ധതിയാണ് കെ ബി ഷീ ടൂവീലര്‍.

Leave a Reply

Your email address will not be published.