കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ക്ഷീര-മത്സ്യ-പൗൾട്രി കർഷകർകുകൂടി ലഭ്യമാക്കാൻ നടപടിയായി.

[mbzauthor]

കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ക്ഷീരകർഷകർക്കും മത്സ്യ കർഷകർക്കും പൗൾട്രി കർഷകർക്കും കൂടി ലഭ്യമാക്കുന്നതിന് നടപടിയായി. കെ.സി.സി പദ്ധതി ഈ വിഭാഗങ്ങൾക്ക് കൂടി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ സ്വീകരിക്കണം.

നിലവിൽ വായ്പ കുടിശ്ശിക ഉണ്ടെങ്കിലോ മറ്റേതെങ്കിലും ബാങ്കിൽ നിന്നും കിസാൻ ക്രെഡിറ്റ് കാർഡ് മുഖേന കർഷകനു വായ്പ ലഭ്യമായിട്ടുണ്ടെങ്കിൽ മാത്രമേ അപേക്ഷകൾ നിരസിക്കാൻ പാടുള്ളൂ. ക്ഷീര മത്സ്യ പൗൾട്രി കർഷകർക്ക് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള സബ്സിഡി മുതലായ ധനസഹായങ്ങൾ ലഭ്യമാകുന്ന തരത്തിൽ ഈ വകുപ്പുകൾ മുഖാന്തിരം അപേക്ഷകൾ ലഭ്യമാക്കി ഉറപ്പുവരുത്തി സഹകരണ നിയമത്തിനും സംഘത്തിന്റെ നിയമാവലിക്ക് വിധേയമായിട്ടും കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി വായ്പകൾ നൽകേണ്ടതാണ്.

കിസാൻ ക്രെഡിറ്റ് കാർഡ് സംബന്ധിച്ച് നിലവിലുള്ള നബാർഡിന്റെയും രജിസ്ട്രാറുടെയും സർക്കുലർ നിർദ്ദേശങ്ങൾ തുടർന്നും പാലിക്കണം. കെ സി സി വായ്പകൾ നൽകുന്നതിലേക്കായി നബാർഡ് പുനർ വായ്പാ പദ്ധതികൾ ആയ STSAO,STOSA എന്നിവ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് രജിസ്ട്രാറുടെ സർക്കുലറിൽ പറയുന്നു.

[mbzshare]

Leave a Reply

Your email address will not be published.