കാസർകോട് ജില്ലാ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് പ്രസിഡണ്ട്മാരെ ആദരിച്ചു
കാസർകോട് ജില്ലാ സഹകരണ ബാങ്ക് അംഗസംഘങ്ങളിൽ കഴിഞ്ഞ സാമ്പത്തിക വർഷം തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട്മാർക്ക് സ്വീകരണവും കാലാവധി പൂർത്തിയാക്കിയവർക്ക് ആദരവും ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നൽകി. അഡ്മിനിസ്ട്രേറ്റർ വി.മുഹമ്മദ് നൗഷാദ് ഉപഹാരങ്ങൾ നൽകി. ജനറൽ മാനേജർ എ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ പ്രസിഡണ്ട് മാരുടെ ചിത്രം അനാച്ഛാദനം ചെയ്തു. മുൻ പ്രസിഡണ്ട് എം.വി. കോമൻ നമ്പ്യാർ, വിവിധ ബാങ്ക് പ്രസിഡണ്ടുമാരായ എ.ഗോവിന്ദൻ നായർ, എം. സഞ്ജീവ ഷെട്ടി, പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാസെക്രട്ടറി കെ.പി. വത്സൻ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ കെ. രാജൻ, ടി.എച്ച്.ശോഭനൻ എന്നിവർ സംസാരിച്ചു.