കാലിക്കറ്റ് സിറ്റി ബാങ്ക് ഒരു കോടി രൂപ നൽകി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ഒരു കോടി രൂപ നൽകി. ബാങ്കിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തന ലാഭത്തിൽ നിന്നാണ് തുക നൽകിയത്.ബാങ്ക് ചെയർമാൻ ജി.നാരായണൻകുട്ടി മാസ്റ്റർ ജോയിന്റ് രജിസ്ട്രാർ കെ. ഉദയഭാനുവിന് ചെക്ക് കൈമാറി.
കോഴിക്കോട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ സുരേഷ്, യൂണിറ്റ് ഇൻസ്പെക്ടർ ബിജീഷ്, ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ്, അസി.ജനറൽ മാനേജർ കെ.രാഗേഷ് എന്നിവർ പങ്കെടുത്തു.