കാലിക്കറ്റ് സിറ്റി ബാങ്കിന്റെ സൗജന്യ കാൻസർ ചികിത്സ പദ്ധതിയായ മാസ് കെയർ ഫാമിലി സ്കീമിന്റെ ഓൺലൈൻ ഉദ്ഘാടന ചടങ്ങ്.

adminmoonam

കാലിക്കറ്റ് സിറ്റി ബാങ്കിന്റെ സൗജന്യ കാൻസർ ചികിത്സ പദ്ധതിയായ മാസ് കെയർ ഫാമിലി സ്കീമിന്റെ ഓൺലൈൻ ഉദ്ഘാടന ചടങ്ങ്.

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കും എം വി ആർ കാൻസർ സെന്ററും ചേർന്ന് നടപ്പാക്കുന്ന സൗജന്യ കാൻസർ ചികിത്സ പദ്ധതിയായ മാസ് കെയർ ഫാമിലി സ്കീം നാടിന് സമർപ്പിക്കുന്നു. മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ ആണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. നേരത്തെയുണ്ടായിരുന്ന മാസ് കെയർ പദ്ധതിയുടെ ഗുണം കുടുംബത്തിലെ മുഴുവൻ പേർക്കും ലഭിക്കുന്ന തരത്തിലാണ് മാസ് കെയർ ഫാമിലി പദ്ധതി വിപുലീകരിച്ചിരിക്കുന്നത്.

സ്കീം പ്രകാരം കുടുംബത്തിലെ ഒരു അംഗം 15000/- രൂപ തോതിൽ കാലിക്കറ്റ് സിറ്റി ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുമ്പോൾ ഒരാൾക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സയ്ക്കായി ലഭിക്കും. ഒരു കുടുംബത്തിലെ പദ്ധതിയിൽ ചേർന്ന ഗുണഭോക്താക്കളുടെ ആകെ വിഹിതം ഏതെങ്കിലും ഒരു ഗുണഭോക്താവിന്റെ കാൻസർ ചികിത്സക്കായി വിനിയോഗിക്കാവുന്നതാണ് മാസ് കെയർ ഫാമിലി സ്‌കീമിന്റ പ്രത്യേകത.ഇതോടനുബന്ധിച്ചു തയ്യാറാക്കിയിട്ടുള്ള ഓൺലൈൻ പോർട്ടൽ masscare.calicutcitybank.com ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. പ്രമുഖ വ്യക്തിത്വങ്ങൾ ഉദ്ഘാടനചടങ്ങിൽ ഓൺലൈനായി പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News