കലാ പരിശീലന ക്ലാസുകള്‍ തുടങ്ങി

Deepthi Vipin lal

പെരിന്തല്‍മണ്ണ കലാ സാംസ്‌കാരിക സഹകരണ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കാര ആര്‍ട്‌സ് അക്കാദമിയില്‍ കലാ പരിശീലന ക്ലാസുകള്‍ ആരംഭിച്ചു. പെരിന്തല്‍മണ്ണ എന്‍.ജി.ഒ. ഹാളില്‍ നടന്ന ചടങ്ങില്‍ നൃത്താചാര്യന്‍ വി. പത്മനാഭന്‍ ക്ലാസുകള്‍  ഉദ്ഘാടനം ചെയ്തു.  കഥകളി സംഗീതജ്ഞന്‍ പാലനാട് ദിവാകരന്‍  അധ്യക്ഷത വഹിച്ചു. വേണു പാലൂര്‍, കലാമണ്ഡലം സുശീല, ഇ.കെ. കൃഷ്ണ കുമാര്‍, കെ. രവിമോഹന്‍, വി. രാജേന്ദ്രന്‍, എം. അമ്മിണി, സജിത്ത് പെരിന്തല്‍മണ്ണ എന്നിവര്‍ സംസാരിച്ചു. സംഗീതം, നൃത്തം, ചിത്രരചന, വയലിന്‍, ചെണ്ട എന്നിവയിലാണ് ക്ലാസുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Latest News