കര്‍ഷകരുടെ വായ്പയില്‍ ജപ്തി നടപടിക്ക് വിലക്ക്; ഉത്തരവില്‍ ആശയക്കുഴപ്പം

[email protected]

സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് കര്‍ഷകര്‍ എടുത്ത വായ്പയ്ക്ക് ഒരുവര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. കേരളത്തിലെ എല്ലാ ജില്ലകളെയും പ്രളയം ബാധിച്ചുവെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാല്‍, കര്‍ഷകരുടെ വായ്പയ്ക്കാണ് മൊറട്ടോറിയം എന്നാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. എല്ലാവായ്പകള്‍ക്കും ബാധകമാണെന്നും പറയുന്നു. ഇതെങ്ങനെ നടപ്പാക്കുമെന്ന അശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

ഹൗസിങ് ബോര്‍ഡ്, സഹകരണ ഹൗസിങ് ഫെഡറേഷന്‍, പിന്നോക്ക് വിഭാഗ വികസന കോര്‍പ്പറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍, സഹകരണ ബാങ്കുകള്‍, റവന്യൂ റിക്കവറി ആക്ടിലെ 71-ാം വകുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാമുള്ള കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം ബാധകമാണ്.

ഈ നൂറ്റാണ്ടിലെ മഹാളപ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാജില്ലകളിലും കാലവര്‍ഷകെടുതിയും വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ഇതുവഴി ഭൂരിപക്ഷം വരുന്ന കര്‍ഷകരുടെ വായ്പാതിരിച്ചടവ് മുടങ്ങുകയും ജപ്തി ഭീഷണി നേരിടുന്ന സ്ഥിതിയുണ്ടാകുകയും ചെയ്തതായ ഉത്തരവിറില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലെയും കര്‍ഷകര്‍ വിവിധ ധനകാര്യ സ്താപനങ്ങളില്‍നിന്നും ക്ഷീരവികസനവും മൃഗസംരക്ഷണവും ഉള്‍പ്പെടെയുള്ള കാര്‍ഷിക വായ്പകള്‍ വിദ്യാഭ്യാസ വായ്പകള്‍ എന്നിവ ഉള്‍പ്പടെ എല്ലാവായ്പകളിലുമുള്ള ജപ്തി നടപടികള്‍ ഒരുവര്‍ഷത്തേക്ക് പാടില്ലെന്നാണ് ഉത്തരവ്.

കര്‍ഷകര്‍ ആരാണെന്ന് നിര്‍ണയിക്കാന്‍ ബാങ്കുകള്‍ക്കാവില്ല. മറ്റുള്ളവരുടെ വായ്പയ്ക്ക് ഉത്തരവ് പ്രകാരം ജപ്തി നടപടികള്‍ക്ക് വിലക്കില്ല. കാര്‍ഷിക വായ്പയുടെ കാര്യത്തില്‍ മാത്രമാണ് ഈ ഉത്തരവ് അനുസരിച്ച് ഇളവ് നല്‍കാനാകുക. ഇതുതന്നെ പ്രളയബാധിതരായ കര്‍ഷകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് സഹകരണ ബാങ്ക് പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എല്ലാജില്ലയിലും പ്രളയവും മഴക്കെടുതിയും ബാധിച്ചിട്ടുണ്ടെങ്കിലും എല്ലാവരെയും ബാധിച്ചിട്ടില്ല. പ്രളയബാധിതരായവരുടെ കണക്ക് സര്‍ക്കാര്‍ ശേഖരിച്ചിട്ടുമുണ്ട്. അതിനാല്‍, ഇതനുസരിച്ച് മൊറട്ടോറിയം ബാധകമാക്കണമെന്നാണ് ബാങ്ക് പ്രതിനിധികളുടെ ആവശ്യം. അല്ലെങ്കില്‍ അനര്‍ഹരായവര്‍ക്കാണ് ആനുകൂല്യം കിട്ടുകയെന്നത് മാത്രമല്ല, ബാങ്കുകളുടെ നിലനില്‍പും അപകടത്തിലാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Click here to View the Circular

Leave a Reply

Your email address will not be published. Required fields are marked *

Latest News