കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി സമ്മാനമഴയ്ക്ക് തുടക്കം
സെപ്തംബര്‍ 30 വരെ പാലക്കാട് ജില്ലയില്‍ നടക്കുന്ന കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി സമ്മാനപ്പെരുമഴയ്ക്ക് തുടക്കം. സമ്മാനക്കൂപ്പണ്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ പ്രകാശിപ്പിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബുവിന് കൈമാറിയാണ് പ്രകാശിപ്പിച്ചത്. റീജണല്‍ മാനേജര്‍ എ.കൃഷ്ണന്‍കുട്ടി അധ്യക്ഷനായി.
ത്രിവേണിയില്‍നിന്ന് 500 രൂപയുടെ സാധനങ്ങള്‍ വാങ്ങിച്ചാലാണ് കൂപ്പണ്‍ ലഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒന്നാംസമ്മാനമായി മൂന്നുപേര്‍ക്ക് സ്വര്‍ണനാണയം, രണ്ടാം സമ്മാനം എല്‍ഇഡി ടി.വി, മൂന്നാം സമ്മാനം വാഷിങ് മെഷീന്‍ എന്നിങ്ങനെ ലഭിക്കും. കൂടാതെ ടേബിള്‍ ടോപ് ഗ്രൈന്‍ഡര്‍, പെഡസ്ട്രല്‍ ഫാന്‍, റൈസ് കുക്കര്‍, ജ്യൂസ് ബ്ലെന്‍ഡര്‍, കാസറോള്‍, സെറ്റ്മുണ്ട്, ത്രിവേണി ഓണക്കിറ്റ് തുടങ്ങിയ സമ്മാനങ്ങളും ലഭിക്കും. ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പരുവക്കല്‍, പഞ്ചായത്ത് അംഗം കെ.നജീബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ആസാദ്, സൗഹൃദ സമിതി സെക്രട്ടറി പി.ശ്രീദേവി, സി.കെ. ചെന്താമരാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.