കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സഹകരണസംഘം: ബി.എസ്. നന്ദനന്‍ പ്രസിഡന്റ്

moonamvazhi

എറണാകുളം ഡിസ്ട്രിക്ട് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സഹകരണസംഘം തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ആഭിമുഖ്യത്തിലുള്ള സഹകരണസംരക്ഷണമുന്നണി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബി.എസ്. നന്ദനന്‍, കെ.ആര്‍. ബാബു, പി.വി. മോഹനന്‍, എം.കെ. അഭി, പി.ആര്‍. സത്യന്‍, വി.ജെ. ജോര്‍ജ്, ടി.ജി. ശശി, പി.കെ. ഷണ്‍മുഖന്‍, സി.കെ. അനില്‍കുമാര്‍, പി.പി. ജിജി, സി.വി. അജിത, ബിന്ദു ബിജു, ഉമൈബ അഷറഫ് എന്നിവരാണു തിരഞ്ഞെടുക്കപ്പെട്ടത്. ബി.എസ്. നന്ദനനെ പ്രസിഡന്റായും കെ.ആര്‍. ബാബുവിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News